ബത്തേരി സ്വദേശിക്ക് മര്‍ദ്ദനം; കോഴിക്കോട് – ഹൈദരാബാദ് കല്ലട ബസിനെ ബത്തേരിയില്‍ നാട്ടുകാര്‍ തടഞ്ഞു

single-img
26 April 2019

സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ ദിവസം കല്ലട ബസിൽ യാത്ര ചെയ്തിരുന്ന ബത്തേരി സ്വദേശിയായ യാത്രക്കാരനെ ബസ് ജീവനക്കാർ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കല്ലട ബസ് ബത്തേരിയില്‍ നാട്ടുകാര്‍ തടഞ്ഞു. കോഴിക്കോട് നിന്നും ഹൈദരാബാദിലേക്ക് പോകുന്ന കല്ലട ബസാണ് നാട്ടുകാർ സംഘടിച്ചു ബത്തേരിയില്‍ വെച്ച് തടഞ്ഞത്.

പാലക്കാട് സ്വദേശിയായ മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നത്.

ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വയനാട് ആര്‍ടിഒ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനു മുൻപ് കല്ലടയുടെ ബസ്സുകള്‍ കായംകുളത്ത് സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. സംഘടിച്ചെത്തി ബസ് തടഞ്ഞു നിര്‍ത്തിയ ശേഷം ഇവര്‍ മുന്നിലിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്യുകയായിരുന്നു.