ശ്രുതി ഹാസനും മൈക്കിള്‍ കോര്‍സലെയും വേര്‍പിരിയുന്നു

single-img
26 April 2019

ശ്രുതി ഹാസന്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, ആരാധകരെ നിരാശയിലാഴ്ത്തി ശ്രുതി ഹാസന്റെ സുഹൃത്തായ ലണ്ടനിലെ നടന്‍ മൈക്കിള്‍ കൊര്‍സലെയുടെ വെളിപ്പെടുത്തല്‍. താന്‍ ശ്രുതിയുമായി വേര്‍പിരിഞ്ഞുവെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മൈക്കിള്‍.

‘ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും അവര്‍ എന്നും എന്റെ പ്രിയ്യപ്പെട്ടവളായിരിക്കും’ എന്നാണ് മൈക്കിള്‍ കൊര്‍സലെ ട്വിറ്ററില്‍ക്കുറിച്ചത്.

കഴിഞ്ഞ ദിവസം തന്റെ വിവാഹത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ തനിക്ക് വിവാഹം കഴിക്കാന്‍ ധൃതിയില്ലെന്നും ഇപ്പോള്‍ അതെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ശ്രുതി ഹാസന്‍ വ്യക്തമാക്കിയിരുന്നു.