തെരഞ്ഞെടുപ്പ് കഴിയട്ടെ, പതുക്കെ റിലീസ് ചെയ്യാം; മോദി സിനിമ തെരഞ്ഞെടുപ്പു കഴിയുന്നതു വരെ റിലീസ് ചെയ്യരുതെന്ന് സുപ്രിം കോടതി

single-img
26 April 2019

നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന സിനിമ പ്രൈംമിനിസ്റ്റര്‍ നരേന്ദ്ര മോദി തെരഞ്ഞെടുപ്പു കഴിയുന്നതു വരെ റിലീസ് ചെയ്യരുതെന്ന് സുപ്രിം കോടതി ഉത്തരവ്. സിനിമയുടെ റിലീസിന് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഏര്‍പ്പെടുത്തിയ വിലക്കു ശരിവച്ചുകൊണ്ടാണ് സുപ്രിം കോടതി നടപടി. സിനിമ റിലീസ് ചെയ്യുന്നതു വിലക്കിയ തെരഞ്ഞടുപ്പു കമ്മിഷന്‍ നടപടിയെ ചോദ്യം ചെയ്ത് നിര്‍മാതാക്കളാണ് സുപ്രിം കോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടിയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. വോട്ടെടുപ്പിന് ഇടയില്‍ സിനിമ റിലീസ് ചെയ്യുകയാണെങ്കില്‍ അത് ബിജെപിക്കു ഗുണം ചെയ്യുമെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നരേന്ദ്ര മോദിയെ മഹത്വവല്‍ക്കരിക്കുന്ന രീതിയിലാണ് ചിത്രം എടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്യുന്നത് പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നും ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നു.