അരുണ്‍ ഗോപിയുടെ കാറില്‍ ലോറി ഇടിച്ചു; ജീവന്‍ നഷ്ടപ്പെടാതിരുന്നത് ബിഎംഡബ്ല്യുവിന്റെ ബലംകൊണ്ടും ഭാഗ്യം കൊണ്ടും മാത്രം

single-img
26 April 2019

അരൂരില്‍ നിന്ന് കുടുംബവുമായി കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 10.45 നാണ് സംവിധായകന്‍ അരുണ്‍ ഗോപിയുടെ കാറില്‍ ലോറി ഇടിച്ചത്. കൊച്ചി ലേമെര്‍ഡിയന്‍ ഹോട്ടലിന് മുന്നിലെ പാലത്തില്‍ വെച്ച് പുറകില്‍ നിന്നു അമിത വേഗത്തില്‍ എത്തിയ ലോറി മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവേ അരുണ്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

എന്നാല്‍ ലോറിയുടെ ഡ്രൈവര്‍ നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വലതു വശം ഏകദേശം പൂര്‍ണമായും തകര്‍ന്നു. തുടര്‍ന്നു പൊലീസിന്റെ സഹായത്തോടെ ലോറിയെ പിന്തുടര്‍ന്നു പിടിച്ചു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്നാണ് സൂചന. ജീവന്‍ നഷ്ടപ്പെടാതിരുന്നത് ബിഎംഡബ്ല്യുവിന്റെ ബലംകൊണ്ടും ഭാഗ്യം കൊണ്ടും മാത്രമാണെന്ന് അരുണ്‍ ഗോപി പറയുന്നു.