ഷൂട്ടിങ്ങിനിടെ അപകടം: നടി രജീഷ വിജയന് പരിക്ക്

single-img
25 April 2019

കൊച്ചി: ഷൂട്ടിങ്ങിനിടയില്‍ വീണ് നടി രജിഷ വിജയന് പരിക്കേറ്റു. രജിഷ നായികയാവുന്ന പുതിയ ചിത്രം ഫൈനല്‍സിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരുക്കേറ്റത്. കട്ടപ്പനയിലെ ലൊക്കേഷനില്‍ വച്ച് സൈക്ലിങ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സൈക്കിളില്‍ നിന്ന് വീണാണ് രജീഷയുടെ കാലിന് പരുക്കേറ്റത്.

പരുക്കേറ്റ രജീഷയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പ്രധാന കഥാപാത്രമായ രജീഷയ്ക്ക് പരുക്ക് പറ്റിയതോടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. സ്‌പോര്‍ട്‌സ് ചിത്രമായ ഫൈനല്‍സ് ജൂണിനു ശേഷം രജീഷ അഭിനയിക്കുന്ന സിനിമയാണ്. പി.ആര്‍ ആരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് അരുണ്‍.