മുഖ്യമന്ത്രി വോട്ട് ചെയ്ത സ്കൂളിൻ്റെ അവസ്ഥയെ സർക്കാരിനെതിരെയാക്കി പ്രചരിപ്പിക്കുന്നവർ അറിയാൻ; മുഖ്യമന്ത്രി വോട്ട് ചയ്തത് സര്‍ക്കാര്‍ സ്‌കൂളിലല്ല, സ്വകാര്യ സ്കൂളിലാണ്

single-img
25 April 2019

മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാനെത്തിയതും മണിക്കൂറുകളോളം വരി നിന്നതും സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയ്ക്കാണ് വഴിവച്ചത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളിന്റെ അവസ്ഥ നോക്കൂ എന്ന് പറഞ്ഞായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളല്‍ നിറഞ്ഞത്. ഇതിനു മുന്നിൽ സംഘപരിവാറും കോൺഗ്രസ് പ്രവർത്തകരുമായിരുന്നു.

നരേന്ദ്ര മോദി വോട്ട് ചെയ്ത സ്‌കൂളുമായി താരതമ്യം ചെയ്തും പലരും രംഗത്തെത്തി. വികസനമില്ലെന്ന് വിമര്‍ശിക്കുന്ന ഗുജറാത്തിലെ സ്‌കൂളും പിണറായിയിലെ സര്‍ക്കാര്‍ സ്‌കൂളും കണ്ടോ എന്ന തലക്കെട്ടോടെ പല പോസ്റ്റുകളും എത്തിയത്. .

എന്നാല്‍ പിണറായിയിലെ സ്വകാര്യ സ്‌കൂളിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും വോട്ട് ചെയ്തത്. സര്‍ക്കാര്‍ സ്‌കൂളില്‍ ആയിരുന്നില്ല വോട്ട്. 1919ലാണ് സ്‌കൂള്‍ സ്ഥാപിതമായത്. പിടിഎ ഫണ്ടില്‍ നിന്നാണ് സ്‌കൂളിന്റെ അറ്റകുറ്റപ്പണികളും വികസന പ്രവര്‍ത്തനങ്ങളും നടത്തുന്നത്.

നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയതാകട്ടെ അഹമ്മദാബാദിലെ റാനിപ്പിലുള്ള നിഷാന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. അതും സര്‍ക്കാര്‍ സ്‌കൂളല്ല.