ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭാസുരേന്ദ്രൻ ജയിക്കാനോ രണ്ടാമതാകാനോ സാധ്യതയെന്നു വിലയിരുത്തൽ

single-img
24 April 2019

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപി സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ ജയിക്കുവാൻ രണ്ടാമത് ആകാനോ സാധ്യതയെന്ന് വിലയിരുത്തൽ. തെരഞ്ഞെടുപ്പിനെ തുടർന്ന് ബിജെപി നടത്തിയ വിലയിരുത്തലിലാണ് ശോഭാ സുരേന്ദ്രൻ്റെ വിജയസാധ്യത പ്രചിക്കപ്പെട്ടത്.

സംസ്ഥാനത്ത് മുഴുവൻ എൽഡിഎഫ് തകർന്നടിയുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം  സംഭവിക്കുകയെന്ന് ബിജെപി പറയുന്നു. കഴിഞ്ഞതവണ ന്യൂനപക്ഷ വോട്ടുകളുടെ പിൻബലത്തിൽ വിജയിച്ച എൽഡിഎഫിന് പക്ഷേ ഇത്തവണ അതിന് കഴിയില്ല.  ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിനായിരിക്കും ലഭിക്കുകയെന്നും ബിജെപി പറയുന്നു. എന്നാൽ അതേസമയം യുഡിഎഫിന് ഉള്ളിലെ ഹിന്ദുത്വ വോട്ടുകൾ ബിജെപിക്ക് ലഭിക്കുമെന്നും  പാർട്ടി വിലയിരുത്തുന്നു.

ഭൂരിപക്ഷ വിഭാഗം ഏകീകരിക്കപ്പെട്ട ബിജെപിയോടൊപ്പം ചേരുമെന്നും വിലയിരുത്തലുണ്ട്. ബിജെപിക്കു വന്‍ നേട്ടമാണ് ഭൂരിപക്ഷ വിഭാഗത്തിന്റെ ഏകീകരണത്തിലൂടെ ഉണ്ടാവുക. ആറ്റിങ്ങല്‍ പോലെയുള്ള ഉറച്ച എല്‍ഡിഎഫ് മണ്ഡലത്തില്‍ പോലും ഇതു പ്രത്യാഘാതമുണ്ടാക്കും. ഇവിടെ ബിജെപി രണ്ടാമത് എത്താനോ ജയിക്കാന്‍ തന്നെയോ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ ഇതിന്റെ അടിസ്ഥാനത്തിലാണ്.

ദേശീയതലത്തില്‍ കോണ്‍ഗ്രസിനുണ്ടായിട്ടുള്ള ഉണര്‍വാണ്, സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ അങ്ങോട്ട് അടുപ്പിക്കാന്‍ കാരണം. അതുവഴി കോണ്‍ഗ്രസിനുണ്ടാവുന്ന നേട്ടം താല്‍ക്കാലികമാണെന്നാണ് ബിജെപി വിലിയിരുത്തുന്നത്. കൂടുതല്‍ ശക്തമായ ഹിന്ദു ഏകീകരണത്തിന് വരുംതെരഞ്ഞെടുപ്പില്‍ അതുപയോഗിക്കാനാവുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു തിരിച്ചടിയുണ്ടാക്കുക എന്നതില്‍ ഊന്നിയായിരുന്നു സംസ്ഥാനത്ത്  പ്രധാനമായും ബിജെപിയുടെ പ്രചാരണം. അതു ലക്ഷ്യം കണ്ടതായും പാര്‍ട്ടി വിലയിരുത്തുന്നു.