അഞ്ചു വർഷത്തിനിടെ ആദ്യമായി മറ്റന്നാൾ പ്രധാനമന്ത്രിയുടെ വാർത്താ സമ്മേളനം

single-img
24 April 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാള്‍ വാര്‍ത്താ സമ്മേളനം നടത്തും. പ്രധാനമന്ത്രി ആയതിന് ശേഷം ആദ്യമായാണ് മോദി വാര്‍ത്താ സമ്മേളനം നടത്തുന്നത്.

വാരാണസിയില്‍ ഉച്ചയ്ക്ക് 12.30നാണ് വാര്‍ത്താ സമ്മേളനം നടത്തുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണവും അന്ന് നടക്കും. ജനങ്ങളുമായി സംവദിക്കാനുള്ള കാര്യങ്ങള്‍ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെ പറയുന്നതായിരുന്നു മോദിയുടെ രീതി.

മാധ്യമപ്രവര്‍ത്തകരെ കാണാത്ത പ്രധാനമന്ത്രിയുടെ നിലപാടിന് എതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെ ചില ദേശീയ മാധ്യമങ്ങള്‍ക്ക് മോദി അഭിമുഖം അനുവദിച്ചിരുന്നു.