തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭീകരാക്രമണക്കേസ് പ്രതി പ്രജ്ഞാസിങ് താക്കൂറിൻ്റെ സ്വത്ത് വിവരങ്ങൾ പുറത്ത്: സ്വത്തിൽ രാമക്ഷേത്രം പണിയുവാനുള്ള ഇഷ്ടികയും

single-img
24 April 2019

മാലേഗാവ് ഭീകരാക്രമണക്കേസ് പ്രതി പ്രജ്ഞാസിങ് താക്കൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്തു വിവരങ്ങളിൽ വിത്യസ്തമായ വസ്തുവും. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി സൂക്ഷിച്ച് വെച്ച വെള്ളി കൊണ്ട് ഉണ്ടാക്കിയ ഇഷ്ടികയാണ് ആ വ്യത്യസ്തമായ വസ്തു.

4.44 ലക്ഷമാണ് പ്രജ്ഞാ സിങ്ങിന്റെ ആസ്തി. രണ്ട് ബാങ്കുകളിലായി 1.89 ലക്ഷം സ്വന്തം പേരിലുണ്ട്. വരുമാന മാര്‍ഗമായി പറയുന്നത് ഭിക്ഷാടനമാണ്. രണ്ട് വെള്ളി കോപ്പകളും ഒരു വെള്ളിപാത്രവും നാല് വെള്ളി ഗ്ലാസുകളും സ്വത്ത് വിവരങ്ങളില്‍പ്പെടുന്നുണ്ട്.