ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയാല്‍ തെളിയുന്നത് താമര

single-img
23 April 2019

തിരുവനന്തപുരത്തിന് സമാനമായി ചേര്‍ത്തലയിലും വോട്ടിംഗ് മെഷീനില്‍ പിഴവുള്ളതായി ആരോപണം. കോണ്‍ഗ്രസിന് മാത്രമല്ല എല്‍ഡിഎഫിന് വോട്ട് ചെയ്താലും ലഭിക്കുന്നത് താമരയ്ക്കാണെന്നാണ് വോട്ടര്‍മാരുടെ ആരോപണം. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും വോട്ട് ചെയ്താല്‍ സ്‌ക്രീനില്‍ കാണിക്കുന്നത് താമരയുടെ ചിഹ്നമാണ്.

എല്‍ഡിഎഫ് യുഡിഎഫ് ബൂത്ത് ഏജന്റുമാരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരുകൂട്ടരുടേയും പരാതിയെത്തുടര്‍ന്ന് വോട്ടിംഗ് യന്ത്രം താല്‍ക്കാലികമായി മാറ്റിവെച്ചു. ഇതേത്തുടര്‍ന്ന് വോട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ചേര്‍ത്തലയില്‍ കിഴക്കേ 40 എന്‍എസ്എസ് കരയോഗത്തിലെ 88ാം നമ്പര്‍ ബൂത്തില്‍ ചെയ്യുന്ന വോട്ടുകളാണ് താമരയ്ക്ക് മറിയുന്നതായി ആക്ഷേപമുയരുന്നത്. ട്രയലിനിടെ കണ്ടെത്തിയതിനാല്‍ പുതിയ വോട്ടിംഗ് യന്ത്രം വെച്ചാണ് വോട്ടിംഗ് ആരംഭിച്ചത്. മറ്റു സ്ഥലങ്ങളില്‍ വോട്ടിംഗ് സുഗമമായി പുരോഗമിക്കുകയാണ്. അതേസമയം ഡിവിഎച്ച്എസ് ചാരമംഗലം 169 നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും പോളിംഗ് ആരംഭിക്കാനായിട്ടില്ല.