കൈപ്പത്തിക്ക് കുത്തിയാൽ ബിജെപിക്ക് പോകുന്നുവെന്ന് ആരോപണമുന്നയിച്ച വോട്ടർക്കെതിരെ കേസ്

single-img
23 April 2019

കൈപ്പത്തിക്കു കുത്തിയാൽ താമരയ്ക്ക് പോകുന്നുവെന്ന് ആരോപിച്ച വോട്ടർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. വോട്ട് ചിഹ്നം മാറി പതിയുന്നെന്ന് പരാതിപ്പെട്ട വോട്ടർ‌ക്കെതിരെയാണ് കേസ്. ടെസ്റ്റ് വോട്ടിൽ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കേസെടുത്തത്.

പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151-ാം ബൂത്തിലെ വോട്ടർ എബിനെതിരെയാണ് കേസ്. ഉദ്യോ​ഗസ്ഥരുടെയും പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തിലായിരുന്നു ടെസ്റ്റ് വോട്ട്.

വോട്ടിങ്ങിൽ ക്രമക്കേട് ആരോപിക്കുന്നവർ അത് തെളിയിച്ചില്ലെങ്കിൽ കേസെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയി‌ച്ചു. പരാതികൾ പ്രിസൈഡിങ് ഓഫീസർ എഴുതി വാങ്ങണമെന്നും പരാതി തെറ്റെന്ന് തെളിഞ്ഞാൽ പരാതിക്കാരനെതിരെ കേസെടുക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.