തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി തല്ലിച്ചതച്ചു; ദൃശ്യങ്ങള്‍ പുറത്ത്

single-img
23 April 2019

മൊറാദാബാദില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. മൊറാദാബാദിലെ ബൂത്ത് നമ്പര്‍ 231ലെ ഉദ്യോഗസ്ഥനെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളിന് വോട്ട് ചെയ്യാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്.