കാവൽക്കാരൻ കള്ളൻ തന്നെ; പാവപ്പെട്ടവന്‍റെ പണം ധനവാനായ സുഹൃത്തിന് നല്‍കിയ കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടും: രാഹുൽ ഗാന്ധി

single-img
22 April 2019

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് ആവർത്തിച്ചുകൊണ്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധി. രാജ്യത്തെ പാവപ്പെട്ടവന്‍റെ പണം ധനവാനായ സുഹൃത്തിന് നല്‍കിയ കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടും. വരുന്ന 23ന് കാവല്‍ക്കാരന്‍റെ വിധി ജനകീയ കോടതി തീരുമാനിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

റാഫേൽ വിഷയത്തില്‍ രാഹുല്‍ നരേന്ദ്ര മോദിയെ വീണ്ടും രാഹുൽ സംവാദത്തിന് വെല്ലുവിളിച്ചു. എന്നാൽ, റാഫേൽ കേസിലെ സുപ്രീംകോടതി പരാമര്‍ശം ദുര്‍വ്യാഖ്യാനിച്ചതില്‍ രാഹുൽ ഇന്ന് കോടതിയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ചൌക്കിദാര്‍ ചോര്‍ ഹെ/ കാവല്‍ക്കാരന്‍ കള്ളനാണെന്ന മോദിക്കെതിരായ തന്‍റെ ആരോപണത്തെ കോടതി ശരിവെച്ചിരിക്കുന്നുവെന്നാണ് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.