തിരുവനന്തപുരം കഴക്കൂട്ടത്ത് കൊട്ടിക്കലാശത്തിനിടെ കുമ്മനം രാജശേഖരന് നേരെ ചെരിപ്പേറ്

single-img
22 April 2019

തിരുവനന്തപുരം മണ്ഡലത്തിൽ കഴക്കൂട്ടത്ത് കൊട്ടിക്കലാശത്തിനിടെ കുമ്മനം രാജശേഖരന് നേരെ ചെരിപ്പേറ്. രാവിലെ പാറശാലയിൽ നിന്നും ആരംഭിച്ച റോഡ് ഷോ കഴക്കൂട്ടത്ത് എത്തി തിരികെ പോകുന്നതിനിടെയാണ് ചെരിപ്പേറുണ്ടായത്.

സിപിഎം പ്രവർത്തകർ പര്യടന വാഹനം തടയുകയും,പ്രവർത്തകരുടെ കൈയിലുണ്ടായിരുന്ന ചുമന്ന കൊടി തോരണം ചുരുട്ടി വാഹനത്തിലേയ്ക്ക് എറിയുകയും ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്.  തുടർന്ന് കുമ്മനം രാജശേഖരന് നേരെ ചെരുപ്പ് എറിയുകയും ചെയ്തതുവെന്നും പറയപ്പെടുന്നു.

ഈ സമയം കുമ്മനത്തോടൊപ്പം വാഹനത്തിൽ കേന്ദ്രസഹമന്ത്രി പൊന്‍ രാധാകൃഷ്ണനും ,ജില്ലാ പ്രസിഡന്റ് എസ് . സുരേഷും ഉണ്ടായിരുന്നു.തുടർന്ന് പ്രവർത്തകർ ഇടപ്പെട്ടു വാഹനം കടത്തി വിടുകയായിരുന്നു.സി.പി.എം പ്രവർത്തകരാണ് വാഹനം തടയുകയും ചെരുപ്പേറ് നടത്തിയതെന്നും കാട്ടി പോലീസിൽ ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് പരാതി നൽകിയിട്ടുണ്ട്.