കൊച്ചിയിലെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാം, അവർ ബുദ്ധിയുള്ളവർ; തനിക്ക് ജയം ഉറപ്പെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

single-img
22 April 2019

കൊച്ചി: കൊച്ചിയിലുള്ള വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണെന്നും ഈ തെരഞ്ഞെടുപ്പില്‍ തനിക്ക് ജയം ഉറപ്പാണെന്നും എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരു പ്രമുഖ ന്യൂസ് ചാനലിനോട് ജയപ്രതീക്ഷകൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ഇവിടുത്തെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാം ഇവിടെ കാര്യങ്ങള്‍ ചെയ്യാന്‍ പോകുന്നത് ആരാണെന്നും അതും ചെറിയ കാര്യങ്ങളല്ല വല്ല്യ കാര്യങ്ങള്‍ , കൊച്ചിയെ ടൂറിസ് ഹബ്ബാക്കുന്നത്. ഐ ടിയുടെ വലിയ കേന്ദ്രമാക്കുന്നത്, സ്‌പോര്‍ട്‌സ് ഹബ്ബാക്കുന്നത്. ഇതൊക്കെ ചെയ്യാന്‍ കഴിവുള്ള ഒരാളെ അവർ തെരഞ്ഞെടുക്കും എന്നും തന്നെ ഉദ്ദേശിച്ചുകൊണ്ട് കണ്ണന്താനം പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ സിപിഎമ്മോ കോണ്‍ഗ്രസോ അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്നും മോദി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ നിശബ്ദ പ്രചാരണ ദിവസം എങ്ങിനെയായിരുന്നു എന്ന ചോദ്യത്തിന് ഇന്ന് ഒരു ഫേമസ് ആളിന്റെ വാക്കില്‍ പറയുകയാണെങ്കില്‍ റിലാസേഷന്റെ ദിവസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.