ചതിക്കല്ലേടാ!: അലറി വിളിച്ച് അനില്‍ അക്കര: ആലത്തൂരില്‍ രമ്യയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരോ?: വീഡിയോ പുറത്ത്

single-img
22 April 2019

കൊട്ടിക്കലാശത്തിനിടെ ആലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് നേരെ കല്ലെറിഞ്ഞത് യു.ഡി.എഫ് പ്രവര്‍ത്തകരാണെന്ന് സംശയമുണര്‍ത്തുന്ന വീഡിയോ പുറത്ത്. കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ‘ചതിക്കെല്ലെടാ’ എന്നു പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്.

ഈ വീഡിയോയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ദൂരെ നില്‍ക്കുന്നതും, കല്ലെറിയരുതെന്ന് അനില്‍ അക്കര പറയുന്നതായും കാണാം. എന്നാല്‍, പ്രവര്‍ത്തകര്‍ കല്ലേറ് തുടരുന്നുണ്ട്. ഈ സംഭവത്തിലാണ് രമ്യക്ക് പരിക്കേറ്റതെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, ഇങ്ങോട്ട് കല്ലെറിഞ്ഞ ഇടതുമുന്നണി പ്രവര്‍ത്തകരെ തിരിച്ച് എറിയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാനാണ് താന്‍ ശ്രമിച്ചതെന്ന് അനില്‍ അക്കര പറഞ്ഞു. എണ്ണത്തില്‍ കുറവായിരുന്ന ഇടത് മുന്നണി പ്രവര്‍ത്തകരെ എണ്ണായിരത്തോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ച് കൈകാര്യം ചെയ്യാനിടയായാല്‍ ഉണ്ടാകുമായിരുന്ന അത്യാഹിതം താന്‍ ഇടപെട്ട് ഒഴിവാക്കിയതില്‍ എന്താണ് തെറ്റെന്നും അനില്‍ അക്കര ചോദിച്ചു.

ചതിക്കല്ലേ കല്ലെറിയല്ലേ എന്ന് കൊങ്ങികളോട് അനില്‍ അക്കര. പഴി സിപിഎമ്മിന്റെ തലയിലും

Posted by Oopers on Sunday, April 21, 2019