‘ഗര്‍ഭിണികളെ ഭയങ്കര ഇഷ്ടമാണ്; വാരിപ്പുണര്‍ന്ന് ആ വയറ്റില്‍ ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നത്; പക്ഷേ സാമൂഹിക ജീവിതത്തില്‍ അത് സാധ്യമല്ലല്ലോ: സുരേഷ് ഗോപി

single-img
21 April 2019

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ തലോടുന്ന തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനവും ട്രോളുകളുമായി നിരവധിപേരാണ് രംഗത്തെത്തിയത്.

തൃശൂരില്‍ ബിജെപിയുടെ പുതിയ ഗൈനോക്കോളജിനെ പരിചയപ്പെടാം എന്ന തലക്കെട്ടോടെയാണ് ഒരു കൂട്ടം ആളുകള്‍ ഈ വീഡിയോ പങ്കുവച്ച് പരിഹസിച്ചത്. സംഭവം സദാചാരക വിരുദ്ധമാണെന്നും ഗര്‍ഭിണിയുടെ വയറില്‍ തൊടാന്‍ അവളുടെ ഭര്‍ത്താവിന് മാത്രമേ അധികാരമുള്ളൂവെന്നുമാണ് ഒരുകൂട്ടരുടെ പക്ഷം.

ഏതായാലും സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച സജീവമായതോടെ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തി. ഗര്‍ഭിണികളോടുള്ള തന്റെ ഇഷ്ടം കാരണമാണ് അത് ചെയ്തതെന്നു സുരേഷ് ഗോപി പറഞ്ഞു.

‘ഒരുപാട് ഗര്‍ഭിണികളെ ഒരുമിച്ച് കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്ചയാണ്. മാതൃത്വത്തെ അത്രയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെയാണ് എന്റെ വീട്ടില്‍ 5 കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായത്. അമ്മയെന്ന സ്ത്രീയുടെ ആരോഗ്യം കരുതലാണ്.

ജീവിതത്തില്‍ ഒരു ദുരന്തം സംഭവിച്ചതുമാണ്. അതിന്റെ പേടിയുമുണ്ട്. ഈ പശ്ചാത്തലത്തില്‍ എനിക്ക് ഗര്‍ഭിണികളെ ഭയങ്കര ഇഷ്ടമാണ്. വാരിപ്പുണര്‍ന്ന് ആ വയറ്റില്‍ ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നത്. പക്ഷേ സാമൂഹിക ജീവിതത്തില്‍ അത് സാധ്യമല്ലല്ലോ..’ സുരേഷ് ഗോപി പറയുന്നു.

കടപ്പാട്: മനോരമന്യൂസ്‌

തൃശൂരിൽ ബിജെപി യുടെ പുതിയ ഗൈനോക്കോളജിനെ പരിചയപ്പെടാം 👇👇👇🤪🤪🤪

Posted by WE Love CPI[M] on Friday, April 19, 2019