ഹോട്ടലില്‍ നിന്ന് പുറത്തേക്കിറങ്ങി; പിന്നാലെ സ്‌ഫോടനം: നടി രാധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

single-img
21 April 2019

160ഓളം പേരുടെ മരണത്തിനിടയാക്കിയ കൊളംബോ സ്‌ഫോടന പരമ്പരകളില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴക്കെന്ന് പ്രശസ്ത തമിഴ് നടി രാധിക ശരത്കുമാര്‍. ട്വിറ്ററിലൂടെയാണ് ഞെട്ടിക്കുന്ന സംഭവം അവര്‍ അറിയിച്ചത്. ശ്രീലങ്ക സന്ദര്‍ശനത്തിനെത്തിയ രാധിക താമസിച്ചിരുന്നത് സിനിമോണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ ആയിരുന്നു. അവിടെയും ഇന്ന് രാവിലെ വന്‍ സ്‌ഫോടനം നടന്നിരുന്നു.

രാധിക ഹോട്ടലില്‍ നിന്ന് ഇറങ്ങി അല്‍പ്പ സമയത്തിനകമാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ അപലപിക്കുന്നെന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. കൊളംബോ നഗരത്തിലെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാഗ്രി ലാ കൊളംബോ, കിംഗ്‌സ്ബ്യുറി ഹോട്ടല്‍, സിനിമോണ്‍ ഗ്രാന്‍ഡ് കൊളംബോ എന്നിവിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്.