എന്നെ തോൽപ്പിക്കാനാകില്ല; ആകെ വോട്ടിൻ്റെ 50 ശതമാനത്തിൽ കൂടുതൽ തനിക്ക് ലഭിക്കുമെന്ന് കുമ്മനം രാജശേഖരൻ

single-img
21 April 2019

എന്തുവന്നാലും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ തന്നെ തോൽപ്പിക്കാനാവില്ലെന്ന് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ. മറ്റു മുന്നണികള്‍ ഏത് തരത്തിലുളള വോട്ടു കച്ചവടം നടത്തിയാലും തന്റെ വിജയം തടുക്കാന്‍ കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തില്‍ 50 ശതമാനത്തിലധികം വോട്ടുകള്‍ ലഭിക്കുമെന്ന് ഉറപ്പാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.അതുകൊണ്ട് വോട്ടുമറിക്കുന്നതില്‍ തനിക്ക് ആശങ്ക ഒട്ടുമില്ല. എന്തുമറിച്ചാലും എന്തുകച്ചവടം നടത്തിയാലും കുതിര കച്ചവടം നടത്തിയാലും ഒരു കാരണവശാലും തന്റെ വിജയസാധ്യതയെ കുറയ്ക്കാന്‍ അവര്‍ക്ക് കഴിയുകയില്ലെന്നും കുമ്മനം വ്യക്തമാക്കി.

മണ്ഡലത്തില്‍ തന്റെ വിജയം ഉറപ്പാണെന്നുള്ള വലിയ ആത്മവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.