മണ്ണിലേക്കിറങ്ങിവന്ന് ഇളയദളപതി വിജയ്; വോട്ട് ചെയ്യാൻ സാധാരണക്കാർക്കൊപ്പം ക്യൂവിൽ നിന്നത് മണിക്കൂറുകളോളം

single-img
18 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരക്കുകളെല്ലാം മാറ്റിവെച്ച് സമ്മതിദാനാവകാശം വിനിയോഗിച്ച് മാതൃകയാകുകയാണ് തമിഴ് സിനിമാ താരങ്ങൾ. ഇളയദളപതി വിജയ്, നീണ്ട ക്യൂവില്‍ മണിക്കൂറോളം സാധാരണ വോട്ടര്‍മാര്‍ക്കൊപ്പം വരിനിന്നാണ് വോട്ടു രേഖപ്പെടുത്തിയത്.

വിജയ് വോട്ടുചെയ്യാൻ വരിനിൽക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.


മറ്റ് പ്രമുഖ താരങ്ങളും രാവിലെ തന്നെ വോട്ടുരേഖപ്പെടുത്താന്‍ സമയം കണ്ടെത്തി. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. നുങ്കമ്പാക്കം സ്‌റ്റെല്ല മേരീസ് കോളേജിലായിരുന്നു  രജനികാന്ത് വോട്ട് ചെയ്തത്.