സിനിമയില്‍ അവസരം കിട്ടിയില്ലെങ്കില്‍ താനത് സൃഷ്ടിക്കുമെന്ന് നടി പാര്‍വതി തിരുവോത്ത്

single-img
17 April 2019

സിനിമയില്‍ അവസരം കിട്ടിയില്ലെങ്കില്‍ താനത് സൃഷ്ടിക്കുമെന്ന് നടി പാര്‍വതി തിരുവോത്ത്. സിനിമയും കലയുമൊന്നും ആരുടെയും സ്വകാര്യസ്വത്തല്ലെന്നും, അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നതു തന്നെ വിഡ്ഡിത്തമാണെന്നും പാര്‍വതി പ്രതികരിച്ചു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം വ്യക്തമാക്കിയത്.

‘പണ്ടത്തെ പോലെയല്ല. എനിക്ക് സിനിമ നഷ്ടമായാല്‍ അത് ഞാന്‍ സൃഷ്ടിക്കും. സിനിമയും കലയുമൊക്കെ ആരുടെയെങ്കിലും സ്വത്താണെന്ന് കരുതുന്നതു തന്നെ വിഡ്ഡിത്തമാണ്. എന്റെ കാര്യത്തില്‍ മാത്രമല്ല ഡബ്ല്യു.സി.സിയില്‍ (വനിതാ കൂട്ടായ്മ) അംഗമാകാത്തവര്‍ക്കും നമ്മളെ സപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം സിനിമ നഷ്ടമായി.

കാര്യം അവിടെ ഒരു സംഘമുണ്ട്. വരും വര്‍ഷങ്ങളില്‍ അതിന്റെ തകര്‍ച്ച കാണാന്‍ കഴിയും. സിനിമയാണ് പ്രധാനം. സിനിമയ്ക്കതീതമായി വ്യക്തികള്‍ക്ക് ഒരു പ്രാധാന്യവുമില്ല’. പുതിയ ചിത്രമായ ഉയരെയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കവെയാണ് പാര്‍വതി മനസു തുറന്നത്.