നവജാത ശിശുവിനെതിരായ വര്‍ഗീയ പരാമര്‍ശം; പോലീസ് കേസെടുത്തു

single-img
17 April 2019

ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള കാസര്‍കോട്ടെ ദമ്പതികളുടെ പതിനഞ്ച് ദിവസം മാത്രം പ്രായമായ നവജാത ശിശുവിനെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ ഹിന്ദു രാഷ്ട്ര സേവകനെതിരേ പോലീസ് കേസെടുത്തു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരേ കേസെടുക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുകയും ചെയ്തു.

ഹിന്ദു രാഷ്ട്ര സേവകനായ ബിനില്‍ സോമസുന്ദരം എന്നയാളാണ് നവജാത ശിശുവിനെതിരേ വര്‍ഗീയ വിഷം ചീറ്റുന്ന വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഹൃദയശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ ജിഹാദിയുടെ വിത്ത് എന്നാണ് ഇയാള്‍ വിശേഷിപ്പിച്ചത്. പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധമാണ് നവമാധ്യമങ്ങളില്‍ ഉയര്‍ന്നത്.