തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

single-img
16 April 2019

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രാത്രി 10.40 ന് തിരുവനന്തപുരത്തെത്തിയ രാഹുല്‍ ഗാന്ധി തിരുവനന്തപുരം, മാവേലിക്കര, പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ സംസാരിക്കും.

അന്തരിച്ച കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണിയുടെ വീട്ടിലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. സ്ഥാനാര്‍ഥിയെന്ന നിലയില്‍ വയനാട്ടിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരത്തില്‍ മുന്‍തൂക്കം ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.