തുലാഭാരനേര്‍ച്ചക്കിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന്റെ തലയ്ക്ക് പരിക്ക്

single-img
15 April 2019

തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തമ്പാനൂര്‍ ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയായിരുന്നു അപകടം. തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്.

പഞ്ചസാര കൊണ്ടുള്ള തുലാഭാര നേര്‍ച്ചക്കിടെയായിരുന്നു അപകടം. ത്രാസിന്റെ കൊളുത്ത് ഇളകിവീണതാണ് അപകടകാരണം. ശശി തരൂരിന്റെ തലയില്‍ മുറിവേറ്റിട്ടുണ്ട്. തലയില്‍ ആറ് സ്റ്റിച്ചിട്ടുണ്ട്. അപകടം നടന്ന ഉടന്‍ പ്രവര്‍ത്തകര്‍ തരൂരിനെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

ഫോട്ടോ കടപ്പാട്: മാതൃഭൂമി