ബിജെപി ശ്രദ്ധിക്കൂ: ‘കരുത്തുറ്റ നായര്‍ സ്ത്രീകള്‍ ഒപ്പം’ ട്വീറ്റുമായി തരൂര്‍

single-img
15 April 2019

അതിശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് വോട്ടിനായി സ്ഥാനാർഥികൾ അടവുകൾ പലതും കളത്തിലിറക്കുകയാണ്. ഇതിൽ ഏറ്റവും പുതുതായി ചർച്ചയായിരിക്കുന്നത് തരൂരിന്റെ വിഷുത്തലേന്നത്തെ ട്വീറ്റാണ്.

അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പം വട്ടിയൂർക്കാവിൽ നടത്തിയ മണ്ഡല പര്യടനത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് തരൂർ കുറിക്കുന്നത് ഇങ്ങനെ. ബിജെപി ഇത് ശ്രദ്ധിക്കൂ. മൂന്നു ശക്തരും അഭിമാനികളുമായ നായർ സ്ത്രീകൾ ഒപ്പം. പൊതുപ്രവർത്തന രംഗത്തും പ്രചാരണത്തിലും അവർ നൽകുന്ന പിന്തുണ വളരെ വലുതാണെന്നും തരൂർ പറയുന്നു.