ഹെലികോപ്റ്ററിന് ഇറങ്ങാൻ അനുമതി നൽകിയില്ല;‌ രാഹുലിന്റെ റാലി റദ്ദാക്കി

single-img
15 April 2019

ബംഗാളിലെ സിലിഗുഡിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ ഇറക്കുന്നതിന് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചു. ഇതോടെ ഞായറാഴ്ച നടത്താൻ നിശ്ചയിച്ച തിരഞ്ഞെടുപ്പ് റാലി റദ്ദാക്കി. രാഹുലിനെ തടയാനുള്ള മമത സർക്കാരിന്റെ അവസാന അടവുകളാണ് ഇത്തരം ശ്രമങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു.

ഏപ്രിൽ 14-നോ 16-നോ സിലിഗുഡിയിൽ തിരഞ്ഞെടുപ്പ് റാലിക്ക് രാഹുൽഗാന്ധിക്ക് പങ്കെടുക്കേണ്ടതുണ്ടെന്നും അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ ഏഴിനുതന്നെ അപേക്ഷിച്ചിരുന്നതായി സ്ഥാനാർഥി ശങ്കർ മലകർ വ്യക്തമാക്കി.

രണ്ടാഴ്ചമുമ്പ് ബംഗാളിലെ റാലിയിൽ മമത രാഹുലിനെതിരേ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. മമത മുമ്പ് ബി.ജെ.പി.യുടെ സഖ്യകക്ഷിയായിരുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് രാഹുൽ അതിനു മറുപടിനൽകിയത്.