സുരേഷ് ഗോപി ചട്ടലംഘനം നടത്തിയെന്ന പരാതി ; നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള വിശദീകരണവുമായി കളക്ടര്‍ അനുപമ

single-img
14 April 2019

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് തൃശ്ശൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ എന്തു നടപടിയെടുക്കുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്ന് കളക്ടര്‍ ടി.വി.ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് തെരഞ്ഞെടുപ്പ് ഓഫീസറുമായി ചര്‍ച്ചചെയ്തതിന് ശേഷമാകും എന്നും അനുപമ വ്യക്തമാക്കിയിരുന്നു .

തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി, അയ്യപ്പന്റെ പേരുപറഞ്ഞ് വോട്ട് ചോദിച്ചതിനാണ് സുരേഷ് ഗോപിക്ക് ജില്‌ളാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്‌ളാ കളക്ടര്‍ നോട്ടീസ് നല്‍കിയത്.

എന്നാല്‍, ശബരിമല എന്നത് ഒരു സ്ഥലം മാത്രമാണെന്നും തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ ചൂണ്ടിക്കാണിക്കുന്നത് പോലെ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി മറുപടി നല്‍കി. പ്രഥമ ദൃഷ്ട്യാ സുരേഷ് ഗോപി ചട്ടലംഘനം നടത്തിയതായി ബോധ്യപ്പെട്ടുവെന്ന് ടി വി അനുപമയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണയും വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി നല്‍കിയ വിശദീകരണം കളക്ടര്‍ പരിശോധിക്കുമെന്ന് മീണ പറഞ്ഞിരുന്നു.