“ചിദാനന്ദപുരി സന്യാസിവേഷം ധരിച്ച ആർഎസ്എസ്സുകാരൻ”

single-img
14 April 2019

തിരുവനന്തപുരം : ചിദാനന്ദപുരി ആര്‍എസ്‌എസ് വേഷം കെട്ടിയ ആര്‍എസ്‌എസുകാരനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹം സന്യാസിയൊന്നുമല്ല. ആര്‍എസ്‌എസ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ആപത്കരമാണ്. കേരളത്തില്‍ സന്യാസിമാര്‍ രാഷ്ട്രീയ പ്രചാരണത്തിന് ഇറങ്ങാറില്ല.

സ്വാമി ചിദാനന്ദപുരി സന്യാസ വേഷം ധരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഉത്തരേന്ത്യയിലേത് പോലെ സ്വാമിമാരെ രംഗത്തിറക്കാൻ ശ്രമിക്കുകയാണ് ബിജെപിയെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു. വോട്ട് തന്നില്ലങ്കിൽ ശപിക്കുമെന്ന് പറയുന്ന സാക്ഷി മഹാരാജിനേ പോലെ ചിദാനന്ദ പുരി എന്നാണ് ശപിക്കാൻ പോകുന്നതെന്നും കോടിയേരി ചോദിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാക്കണമെന്നായിരുന്നു സ്വാമി ചിദാനന്ദപുരിയുടെ വിവാദ പ്രസംഗം.