ഈ നിലക്ക് പോയാല്‍ അമേരിക്കയെ തള്ളിമാറ്റി ഇന്ത്യ ഒന്നാമതെത്തും: ശ്രീധരന്‍ പിള്ള

single-img
13 April 2019

ഇതേ നിലക്ക് പോകുകയാണെങ്കിൽ 2030 ആകുമ്പോഴേക്കും അമേരിക്കയെ തള്ളി മാറ്റി ഇന്ത്യ ലോകത്തെ ഒന്നാമത്തെയോ രണ്ടാമത്തെയോ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള.

അങ്ങനെ അന്താരാഷ്ട്ര സമൂഹം പ്രഖ്യാപിക്കപ്പെട്ട ഒരു കാലഘട്ടത്തിലേക്ക് നമ്മൾ എത്തിയിരിക്കുന്നു. നമ്മൾ ഇറക്കിയ പ്രകടപത്രികയിലെ കണക്ക് പ്രകാരം 345 ലക്ഷം കോടി രൂപ ഉള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുക എന്ന് പറഞ്ഞാൽ അടുത്ത മൂന്ന് കൊല്ലത്തിനുള്ളിൽ മൂന്നാമത്തെ ശക്തിയായി മാറും.

അത് കഴിഞ്ഞ് 2030 ആകുമ്പോൾ അമേരിക്കയെ തള്ളിമാറ്റി ഇന്ത്യ ഒന്നാമതോ രണ്ടാമതോ എത്തുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിജയ് സങ്കൽപ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.