കേരളത്തിന്റെ സംസ്കാരം ഭീഷണിയിൽ, വിശ്വാസ സംരക്ഷണം ഉറപ്പാക്കും: മോദി

single-img
13 April 2019

കേരളത്തിലെ ജനങ്ങളുടെ വിശ്വാസവും ആചാര രീതികളും സംരക്ഷിക്കാൻ ബിജെപി ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയുടെ മുന്നിൽ വിഷയം അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമെന്നും ബിജെപി ഉള്ളിടത്തോളം കാലം മലയാളികളുടെ വിശ്വാസങ്ങളെ ആർക്കും തകർക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പാരമ്പര്യവും പൈതൃകവും തകര്‍ക്കാനാണ് ദേശവിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നത്. അത് ബിജെപി അനുവദിക്കില്ലെന്നും മോദി വ്യക്തമാക്കി. ഇടതുവലതുമുന്നണികളെ രൂക്ഷമായി വിമര്‍ശിച്ച മോദി കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്നും പറഞ്ഞു. പ്രസംഗത്തിലൊരിടത്തും ശബരിമലയുടെ പേരെടുത്തുപറയാന്‍  അദേഹം തയ്യാറായില്ല. 

നിരവധി തവണ രാജ്യത്തെ ഭീകരവാദികള്‍ ആക്രമിച്ചപ്പോഴും മിണ്ടാതിരുന്നവര്‍ ഇപ്പോള്‍ സൈന്യത്തെ ചോദ്യം ചെയ്യാനും അപഹസിക്കുവാനുമാണ് ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. രാഹുല്‍ഗാന്ധിയുടെ പേരുപറയാതെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വയും മോദി  വിമര്‍ശിച്ചു. നികുതിവെട്ടിപ്പുകാര്‍ കേരളത്തില്‍‌ വോട്ടുചോദിച്ചെത്തുമ്പോള്‍ നിലവില്‍ പ്രതിനീധികരിക്കുന്ന മണ്ഡലത്തിന് വേണ്ടി എന്തുെചയ്തുവെന്ന് ചോദിക്കണമെന്നാണ് രാഹുല്‍ഗാന്ധിയുെ‍ട വയനാട്ടിലെ മത്സരത്തെ കുറിച്ച് മോദിയുടെ വിമര്‍ശനം. 

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ചേറ്റൂര്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായ വേദിയില്‍ ബിെജപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള  വി മുരളീധരന്‍ എംപി പികെ കൃഷ്ണദാസ് കൂടാതെ വടക്കന്‍കേരളത്തിലെ സ്ഥാനാര്‍ഥികളും പിസി ജോര്‍ജ് ഉള്‍പ്പെടെയുള്ള ഘടകക്ഷി നേതാക്കളും സംബന്ധിച്ചു.