ഗോവയില്‍ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ എംജിപി പിന്‍വലിച്ചു; ഉപ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കും

single-img
13 April 2019

ഗോവയിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എംജിപി) തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ ദീപക് ധാവലിക്കര്‍ അറിയിച്ചു. ഗോവയില്‍ ഏപ്രില്‍ 23നാണ് തിരഞ്ഞെടുപ്പ്.

അന്തരിച്ച മനോഹര്‍ പരീക്കറുടെ പിന്‍ഗാമിയായി അധികാരമേറ്റ പ്രമോദ് സാവന്ത് സര്‍ക്കാരില്‍ എംജിപി നേതാവ് സുധിന്‍ ധവാലിക്കറെ ഉപമുഖ്യമന്ത്രിയാക്കി. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എംജിപിയെ പിളര്‍ത്തി രണ്ട് എംഎല്‍എമാരെ ബിജെപി പാര്‍ട്ടിയില്‍ ചേര്‍ത്തു.

പിന്നാലെ സുധിന്‍ ധവാലിക്കറെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇതോടെയാണ് എംജിപി ബിജെപി ബന്ധം ഉപേക്ഷിച്ചത്. എംജിപിയുടെ ഒരംഗം പിന്തുണ പിന്‍വലിച്ചാലും ഗോവയിലെ ബിജെപി സര്‍ക്കാരിന് ഭീഷണിയില്ല.