തന്നെ ട്രോളാൻ വെല്ലുവിളിച്ച് അൽഫോൺസ് കണ്ണന്താനം

single-img
13 April 2019

കേരളത്തിലെ ട്രോളൻമാരുടെ മുഖ്യ ഇരകളിലൊരാളാണ് കേന്ദ്രമന്ത്രി അല്‍ഫോൺസ് കണ്ണന്താനം. ട്രോളുകളുടെ പേരിൽ പലപ്പോഴും വാർത്താ താരമായ അദ്ദേഹം പല അവസരങ്ങളിലും ഇതിനെതിരെ രൂക്ഷവിമർശനങ്ങളും ഉന്നയിച്ചിരുന്നു. തൊഴിലില്ലാത്ത യുവാക്കളാണ് ഇത്തരം ട്രോളുകൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ അതേ കണ്ണന്താനം തന്നെ ഇപ്പോൾ ഇത്തിരി ട്രോളുവോ എന്ന അഭ്യർഥനയുമായി എത്തിയിരിക്കുകയാണ്.

അൽഫോൺസ് കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

TROLL ME CHALLENGE
മലയാളികൾ വളരെ നർമ്മബോധം ഉള്ളവരാണ്.
എന്ത് സീരിയസ് കാര്യവും നമ്മൾ തമാശയാക്കി ആസ്വദിക്കാറുണ്ട്.
നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോൾ അത്ഭുതപ്പെടാറുണ്ട്. എന്തുമാത്രം സർഗ്ഗശേഷി ആണ് നമ്മുടെ യുവാക്കൾക്ക് ഉള്ളത്?ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
എന്തായാലും എന്നെ ട്രോളുന്ന വീരന്മാർക്ക് ഒരു കൊച്ചു ചലഞ്ച് – കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകൾ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ.
നല്ല ട്രോളർമാർക്ക് എന്നോടൊപ്പം ഒരു സെൽഫി എടുക്കാം, ഈ പേജിൽ ഇടാം (തെരഞ്ഞെടുപ്പായതിനാൽ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോൾ സാധ്യമല്ല).
അപ്പൊ ശരി, തുടങ്ങുവല്ലേ?

-എന്നെയും ഒരു കഥാപാത്രമാക്കുന്നതിൽ വിരോധമില്ല.. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ..