ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ പശുവിനെ കോടതിയില്‍ ഹാജരാക്കി

single-img
13 April 2019

രാജസ്ഥാനിലെ ജോധ്പൂരിലാണ് ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ പശുവിനെ ഹാജരാക്കിയത്. പോലീസ് കോൺസ്റ്റബിളായ ഓം പ്രകാശും അധ്യാപകനായ ശ്യാം സിങും തമ്മിൽ ഒരു പശുവിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് പിന്നീട് കോടതിയിൽ എത്തിയത്.

മണ്ഡോർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇരു കക്ഷികളുടെയും സമ്മതത്തോടെ പശുവിനെ പശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

പക്ഷെ തർക്കം പരിഹരിക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നാണ് കേസ് ജോധ്പൂർ മെട്രോപൊളിറ്റൻ കോടതിയിലേക്ക് എത്തിയത്. ഇരു കക്ഷികളും കോടതിയിൽ ഹാജരായിരുന്നു. ജഡ്ജി മദൻ സിങ് ചൗദരിക്ക് മുൻപിൽ പശുവിനെയും ഹാജരാക്കി. കേസ് ഏപ്രിൽ 15ലേക്ക് നീട്ടിയിരിക്കുകയാണ് ജഡ്ജി.