പ്രിയാ വാര്യര്‍ക്ക് വീണ്ടും മണ്ടത്തരം പറ്റി; ഏറ്റെടുത്ത് ട്രോളന്മാര്‍

single-img
12 April 2019

പ്രിയാ വാര്യരുടെ പുതിയ പെര്‍ഫ്യൂമിന്റെ പരസ്യത്തിനും ട്രോള്‍. പ്രിയയോടൊപ്പം രണ്ടു മോഡലുകളും പരസ്യത്തിലുണ്ട്. മറ്റ് രണ്ട് താരങ്ങള്‍ കസേരയിലിരുന്നപ്പോള്‍ പ്രിയ തറയിലിരുന്നാണ് പോസ് ചെയ്തത്. ഇതൊന്നുമല്ല പ്രശ്‌നം.

പ്രൊമോഷനായി കമ്പനി അയച്ചു നല്‍കിയ കണ്ടന്റ് എഡിറ്റ് ചെയ്യാതെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു പ്രിയ. ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കുമുള്ള കണ്ടന്റ് എന്ന തലക്കെട്ടോടെയാണ് പ്രിയ ഈ പ്രൊഡക്ടിന്റെ പ്രൊമോഷന്‍ വിവരങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ പ്രിയയുടെ കോപ്പിയടി ചൂണ്ടിക്കാട്ടിക്കൊണ്ട് ട്രോളന്മാര്‍ ഇത് ആഘോഷമാക്കുകയാണ്.