പെരുമ്പാവൂരിൽ വീട് വാടകയ്ക്കെടുത്ത് അനാശാസ്യം : 5 പുരുഷന്മാരും 3 സ്ത്രീകളും പിടിയിൽ

single-img
12 April 2019

പെരുമ്പാവൂർ നഗരമധ്യത്തിൽ  പച്ചക്കറി മാർക്കറ്റിനു സമീപം ചിന്താമണി റോഡിൽ വീട് വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തിയിരുന്ന നടത്തിപ്പുകാരനെയും 4 പുരുഷന്മാരെയും 3 സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തു.

നടത്തിപ്പുകാരൻ  ശ്യാംകുമാർ(41),  ജെയ്‌സൺ(49),   അനിൽകുമാർ(24), രജീഷ്(29),എൽദൊ മത്തായി(29)  പ്രിയ(39),  റഷീദ(52),  സ്മിഷ(24) എന്നിവരെയുമാണ് അറസ്റ്റ് ചെയ്തതത്. 

ബുധനാഴ്ച പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.  ഒരു മാസം മുൻപാണ് ശ്യാം കുമാർ വീട് വാടകക്കെടുത്തത്. ടൈൽ ബിസിനസിനാണെന്നാണ്  അയൽവാസികളോട് പറഞ്ഞിരുന്നത്. ചെറുപ്പക്കാർ വീട്ടിൽ വന്നു പോകുന്നത് കണ്ട് അയൽവാസികൾക്കു സംശയം തോന്നിയിരുന്നു.

ഫോണിൽ ബന്ധപ്പെട്ടും  ഏജന്റിനെ നിയോഗിച്ചുമായിരുന്നു ശ്യംകുമാർ അളുകളെ കേന്ദ്രത്തിൽ എത്തിച്ചിരുന്നത്. വീട് തിരിച്ചറിയാനയി ടൈൽ മതിലിനു മുകളിൽ പ്രദർശിപ്പിച്ചിരുന്നു.