ശബരിമലയിലെ സര്‍ക്കാര്‍ നടപടി ജനങ്ങള്‍ മറക്കരുതെന്ന് ശ്രീശാന്ത്

single-img
11 April 2019

ബി.ജെ.പിക്ക് ഏറ്റവും പ്രതീക്ഷയുള്ള തെരഞ്ഞെടുപ്പാണിതെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടികള്‍ ജനങ്ങള്‍ മറക്കരുതെന്നും വിശ്വാസ സംരക്ഷണം തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാകുമെന്നും ശ്രീശാന്ത് പറഞ്ഞു.

വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും ശ്രീശാന്ത് വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി വഴിമാറിയെത്തിയ സ്ഥാനാര്‍ത്ഥിയാണെന്നായിരുന്നു ശ്രീശാന്ത് പറഞ്ഞത്. ഐ.പി.എല്‍ കോഴക്കേസില്‍ ബി.സി.സിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയ സാഹചര്യത്തില്‍ അഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും സജീവമാകുമെന്നും ശ്രീശാന്ത് പറഞ്ഞു.