ശോഭ സുരേന്ദ്രന്റെ സ്വീകരണം ആഘോഷമാക്കിയ ബിജെപി പ്രവര്‍ത്തകര്‍ ‘പുലിവാലുപിടിച്ചു’; വന്‍ ദുരന്തം ഒഴിവായത് ഫയര്‍ ഫോഴ്‌സിന്റെ സമയോചിത ഇടപെടല്‍ മൂലം

single-img
11 April 2019

ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെ വരവേല്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ പൊട്ടിച്ച പടക്കം വാഴത്തോട്ടം നശിപ്പിച്ചു. വര്‍ക്കല താഴെ വെട്ടൂര്‍ റോഡില്‍ തച്ചന്‍കോണത്താണ് സംഭവം. സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ പൊട്ടിച്ച പടക്കത്തില്‍ നിന്നു തീപടര്‍ന്നു റോഡരികിലുള്ള വാഴത്തോട്ടം കത്തിനശിക്കുകയായിരുന്നു.

ശോഭ സുരേന്ദ്രന്റെ സ്വീകരണം കഴിഞ്ഞ് പ്രവര്‍ത്തകര്‍ കടന്നുപോയ വേളയിലാണ് തീപടരുന്നതു പരിസരവാസികള്‍ ശ്രദ്ധിച്ചത്. ഉടനെ വര്‍ക്കല ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതെ കെടുത്തുകയായിരുന്നു. തീപടര്‍ന്ന സ്ഥലത്തിന് തൊട്ടടുത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ കയര്‍ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ സാധനങ്ങളും കാറും സൂക്ഷിച്ചിരുന്നു. ഫയര്‍ ഫോഴ്‌സിന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്.