സീറോ മലബാർ സഭ ഭൂമിയിടപാട്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു

single-img
10 April 2019

കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ കേസെടുത്തു.
കോടതി നിര്‍ദ്ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. കര്‍ദിനാള്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

സീറോ മലബാര്‍ സഭയുടെ ഉടമസ്ഥതയില്‍ വരുന്ന ഭൂമികളുടെ വില്‍പ്പനയില്‍ സഭയ്ക്ക് കോടികള്‍ നഷ്ടം സംഭവിച്ചു എന്നാരോപിച്ച്‌ എറണാകുളം സ്വദേശി പാപ്പച്ചന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ് ഇട്ടത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സഭ പ്രൊക്യൂറേറ്ററായിരുന്ന ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസ് എന്നിവരടക്കം 26 പേര്‍ക്കെതിരെ കേസെടുക്കാനായിരുന്നു എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം.

കോടതിയെ സമീപിക്കും മുന്‍പ് കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ നേരത്തെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല.