പത്തനാപുരത്ത് രാഹുല്‍ ഗാന്ധിയുടെ സമ്മേളനത്തിന് അനുമതി നിഷേധിച്ചു

single-img
10 April 2019

കൊല്ലം പത്തനാപുരത്തു ഈ മാസം 16നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന സമ്മേളനം നടത്താന്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചു. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജ് ഗ്രൗണ്ടാണു വേദിയായി നിശ്ചയിച്ചിരുന്നത്.

ഇവിടെ പോളിങ്ബൂത്ത് ആണെന്നും 16നു പരിശീലനപരിപാടി വച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു നടപടി. റൂറല്‍ ജില്ലാ പൊലീസിന്റെ റിപ്പോര്‍ട്ടും പ്രതികൂലമാണ്. പത്തനാപുരത്തു തന്നെ മറ്റൊരു വേദി കണ്ടെത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. രാഷ്ട്രീയ സ്വാധീനമാണു അനുമതി നിഷേധത്തിനു പിന്നിലെന്നു കോണ്‍ഗ്രസ് ആരോപിച്ചു.