മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ ഒരുങ്ങി റിട്ടയേർഡ് ജസ്റ്റിസ് കർണൻ

single-img
10 April 2019

ന്യൂഡല്‍ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കെ​തി​രെ വാ​ര​ണാ​സി​യി​ൽ നിന്ന് മ​ത്സ​രി​ക്കു​മെ​ന്ന് റിട്ടയേർഡ് ജ​സ്റ്റിസ് സി എ​സ് ക​ർ​ണ​ൻ. തെരഞ്ഞെടുപ്പില്‍ ആ​ന്‍റി ക​റ​പ്ഷ​ന്‍ ഡൈ​നാ​മി​ക് പാ​ര്‍​ട്ടി​യു​ടെ സ്ഥാ​നാ​ർത്ഥി​യാ​യാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​ത്. വാരണാസിക്ക് പുറമേ ചെ​ന്നൈ സെ​ന്‍റ​റി​ൽ ​നി​ന്നും ജ​സ്റ്റിസ് ക​ർ​ണ​ൻ ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. രാജ്യത്തെ ഭ​ര​ണ​ത്തി​ലേ​യും നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ലേ​യും അ​ഴി​മ​തി തു​ട​ച്ചു നീ​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അദ്ദേഹം പറഞ്ഞു.

സു​പ്രീം കോ​ട​തി​ – ഹൈ​ക്കോ​ട​തി​കളിലെ ന്യാ​യാ​ധി​പ​ര്‍​ക്കെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ല്‍ ആ​റ് മാ​സം ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചയാളാണ് ജസ്റ്റിസ് കർണൻ. സര്‍വീസില്‍ ഇരിക്കെ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തു കൊണ്ടെഴുതിയ തുറന്ന കത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.

ജുഡീഷ്യറി അംഗങ്ങള്‍ക്കെതിരെ നടത്തിയ പരസ്യപ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തിനെതിരെ സുപ്രീംകോടതിയുടെ എഴംഗ ബെഞ്ച്‌ കോടതിയലക്ഷ്യത്തിനു കേസ് എടുക്കുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. പിന്നീട് അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. ഇന്ത്യയില്‍ ആദ്യമായി കോടതിയലക്ഷ്യക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ന്യായാധിപനാണ് ജസ്റ്റിസ് കർണൻ.