പ്രചാരണത്തിനിടെ ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചെയ്തു; മുമ്പിലെ കമ്പിയില്‍ ഇടിച്ച് ചിറ്റയം ഗോപകുമാറിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
9 April 2019

മാവേലിക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടിയൂരില്‍ തുറന്ന വാഹനത്തില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

പ്രചാരണവാഹനമായ ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ചിറ്റയം ഗോപാകുമാര്‍ മുന്‍പിലെ കമ്പിയില്‍ പോയി ഇടിക്കുകയായിരുന്നു. ഇടിയില്‍ ചിറ്റയത്തിന്റെ നെഞ്ചില്‍ നല്ല ക്ഷതമുണ്ടാവുകയും അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു.

ഇതോടെ പ്രചാരണം അവസാനിപ്പിച്ച് ചിറ്റയത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പരിക്ക് സാരമുള്ളതല്ലെന്നും വിശ്രമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.