കുടുംബം ഇല്ലാത്ത ഒരാള്‍ ആര്‍ക്ക് വേണ്ടിയാണ് അഴിമതി നടത്തേണ്ടത്; മോദിയ്ക്ക് അതിന്റെ ആവശ്യമില്ല: വരുണ്‍ ഗാന്ധി

single-img
8 April 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് വരുണ്‍ ഗാന്ധി. അഞ്ച് കൊല്ലത്തിനിടയില്‍ യാതൊരു അഴിമതിയാരോപണവും മോദിയ്ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും രാജ്യത്തെ കുറിച്ചാണ് മോദിയുടെ ആശങ്കയെന്നും വരുണ്‍ പറഞ്ഞു. കുടുംബം ഇല്ലാത്ത ഒരാള്‍ ആര്‍ക്ക് വേണ്ടിയാണ് അഴിമതി നടത്തേണ്ടതെന്നും മോദിയ്ക്ക് അതിന്റെ ആവശ്യകതയില്ലെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു.

മറ്റൊരു പ്രധാനമന്ത്രിയുടെ ഭരണത്തിനു കീഴിലും രാജ്യം ഇത്രയും പുരോഗതി കൈവരിച്ചിട്ടില്ലെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന് വേണ്ടിയാണ് മോദി ജീവിക്കുന്നതെന്നും രാജ്യത്തിന് വേണ്ടി മരിക്കാനും അദ്ദേഹം തയ്യാറാണെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിലിബിത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാണ് വരുണ്‍. നേരത്തെ മനേകാ ഗാന്ധിയുടെ മണ്ഡലമായിരുന്നു പിലിബിത്ത്.