എം.ബി.രാജേഷിന്റെ റാലിയിൽ വടിവാൾ: ഡിജിപി നടപടിയെടുക്കണമെന്ന് മീണ

single-img
8 April 2019

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയായ എം. ബി. രാജേഷിന്റെ പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന വാർത്തയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നിർദ്ദേശം നൽകി. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിന് ഇത്തരം നടപടി വിഘാതം സൃഷ്ടിക്കുമെന്ന ആശങ്ക ഡിജിപിയെ അറിയിച്ചു.

പ്രചാരണ റാലികളിൽ ആയുധങ്ങൾ കൊണ്ടുപോകരുതെന്നു കൃത്യമായ നിർദേശമുള്ളതാണ്. അത്തരം നടപടികൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിയമാനുസൃത നടപടി സ്വീകരിക്കണം. റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും മീണ ഡിജിപി ലോക്നാഥ് ബെഹ്റയോടു നിർദേശിച്ചു.