മോദിയുടെ പ്രകടനം വളരെ മോശമെന്ന് 57 ശതമാനം പേർ; അഭിപ്രായ സർവെ

single-img
8 April 2019

മാതൃഭൂമി ന്യൂസും പ്രമുഖ സർവേ ഏജൻസിയായ എ.സി. നീൽസണും ചേർന്ന് നടത്തിയ അഭിപ്രായസർവേയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനം വളരെ മോശമെന്ന് 57 ശതമാനം പേർ. വളരെ നല്ലതെന്ന് 23 ശതമാനം വോട്ടർമാരും ശരാശരി എന്നത് 5 ശതമാനം വോട്ടർമാരും പറയുന്നു. നല്ലത് എന്നത് 7 ശതമാനം വോട്ടർമാരും മോശം എന്ന് എട്ട് ശതമാനം വോട്ടർമാരും പറയുന്നു.

കേന്ദ്ര സർക്കാരിന്റെ പ്രകടനത്തിൽ വളരെ മോശം എന്ന് 57 ശതമാനം വരുന്ന സർവേയിൽ പങ്കെടുത്ത വോട്ടർമാർ പറയുന്നു. 14 ശതമാനം വളരെ നല്ലത് എന്നും ശരാശരി എന്ന് ആറ് ശതമാനം ആളുകളും പറയുന്നു. മോശം എന്ന് എട്ട് ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.

പിണറായിയുടെ പ്രകടനം വളരെ നല്ലതെന്ന് 32 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ വളരെ മോശമെന്ന് 24 ശതമാനമാണ് പറഞ്ഞത്. മേശമെന്ന് എട്ട് ശതമാനവും ശരാശരിയെന്ന് 21 ശതമാനവും പറഞ്ഞപ്പോൾ എൽ.ഡി.എഫ് സർക്കാരിന്റെ പ്രകടനം വളരെ നല്ലതെന്ന് 31 ശതമാനവും ശരാശരിയെന്ന് 17 ശതമാനവും പറഞ്ഞപ്പോൾ നല്ലതെന്ന് 13 ശതമാനവും മോശമെന്ന് 16 ശതമാനം അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായപ്പെട്ടത് 22 ശതമാനമാണ്.

കടപ്പാട് : മാതൃഭൂമി