ജയിച്ചാല്‍ ബിജെപിയിലേക്കോ?; വൈറലായി സുധാകരന്റെ പ്രചാരണ വീഡിയോ

single-img
8 April 2019

കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. സുധാകരന്‍ ബിജെപിയിലേക്കു പോകും എന്ന ഇടതുപക്ഷ പ്രവര്‍ത്തകരുടെ പ്രചാരണത്തിന് മറുപടിയാണ് വീഡിയോ. ഒരു ഇറച്ചിവെട്ട് കടയില്‍ നടക്കുന്ന സംഭാഷണരംഗങ്ങളില്‍ സിനിമാരംഗത്ത് അടക്കമുള്ള പ്രഫഷണല്‍ നടന്മാര്‍ തന്നെയാണ് എത്തുന്നത്.

കടയില്‍ വെച്ചുള്ള സംഭാഷണത്തോടെയാണ് വീഡിയോയുടെ തുടക്കം. ഓന്‍ ജയിച്ചാല്‍കാലുമാറും എന്ന് ഇറച്ചി വെട്ടുകാരന്‍ പറയുമ്പോള്‍ മറുപക്ഷം ശക്തമായി എതിര്‍ക്കുന്നു. ഇടത് അനുഭാവിയാണ് എന്ന് സൂചിപ്പിക്കാന്‍ ഇറച്ചിക്കടയുടെ ചുവരില്‍ ചെഗുവേരയുടെ ചിത്രവും പതിച്ചിട്ടുണ്ട്.

ഇന്നും ഇന്നലെയും കെ സുധാകരനെ കാണുവാന്‍ തുടങ്ങിയതല്ലെന്നും, വിരിഞ്ഞ് നിന്നപ്പോള്‍ പോലും ആ പൂ പറിക്കാന്‍ പോയിട്ടില്ലെന്നും. അപ്പോഴാണോ വാടിയപ്പോള്‍ എന്നും മറുഭാഗം തിരിച്ചും ചോദിക്കുന്നു. സുധാകരന്‍ ജയിച്ചാല്‍ ബിജെപിയിലേക്ക് പോകും എന്ന പ്രചാരണം ശക്തമാകുന്ന പശ്ചാത്തലത്തില്‍ അതിനോടുള്ള പ്രതിരോധവും, കെ സുധാകരന്‍ ആരാണെന്ന് അറിയാവുന്ന കണ്ണൂരിന്റെ പ്രതികരണമാണ് ഇതെന്നുമാണ് യുഡിഎഫിന്റെ കണ്ണൂരിലെ നേതൃത്വം പറയുന്നത്.

"എന്തൊരു ഗതികേട്" തിരഞ്ഞെടുപ്പിൽ ജയിച്ചു കഴിഞ്ഞാൽ ബിജെപിയിലേക്ക് പോകില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പരസ്യം.' ;

Posted by Sruthi Rajeevan on Sunday, April 7, 2019