ബി.ജെ.പി തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ ട്രോളി ഇന്നസെന്റ്

single-img
8 April 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ‘സങ്കല്‍പ് പത്ര്’ എന്ന പേരില്‍ ബി.ജെ.പി പുറത്തിറക്കിയ പ്രകടനപത്രികയെ ട്രോളി ചാലക്കുടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും നടനുമായ ഇന്നസെന്റ്. ‘വര്‍ഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തു’മെന്ന ബി.ജെ.പി വാഗ്ദാനത്തെയാണ് ഇന്നസെന്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നത്.

പ്രിയദര്‍ശന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ കിലുക്കത്തില്‍ താന്‍ അവതരിപ്പിച്ച കിട്ടുണ്ണി എന്ന കഥാപാത്രം ലോട്ടറി ഫലം നോക്കുന്ന ചിത്രവും ഇതിനോടൊപ്പം ഇന്നസെന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നസെന്റിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. കൂടാതെ നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുന്നുമുണ്ട്.

വാർത്ത.ബിജെപിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി "വർഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തും.

Posted by Innocent on Monday, April 8, 2019