‘ഇന്നലെ വരെ കളക്ടര്‍ ടി.വി അനുപമ; ഇന്ന് അവര്‍ വിളിക്കുന്നത് അനുപമ ക്ലിന്‍സണ്‍ ജോസഫ്’: സംഘപരിവാറിന്റെ വര്‍ഗീയ പ്രചരണത്തില്‍ രോഷം

single-img
8 April 2019

തൃശൂര്‍ എന്‍.ഡി.എ കണ്‍വന്‍ഷനില്‍ അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചെന്നു കാട്ടി ജില്ലാ കലക്ടര്‍ ടി.വി അനുപമ ഐഎഎസ് സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയതിനു പിന്നാലെ സംഘപരിവാറിന്റെ വര്‍ഗീയ പ്രചാരണം. സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ അനുപമ ക്രിസ്ത്യന്‍ ആണെന്ന് പറഞ്ഞ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെ പ്രതിഷേധ കുറിപ്പിട്ടിരിക്കുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്.

‘കമല്‍ അല്ല അവര്‍ക്കയാള്‍ കമാലുദ്ദീനാണ്. വിജയ് അവര്‍ക്കുമാത്രം ജോസഫ് വിജയ് ആണ്. പ്രകാശ് രാജ് ഇല്ല പ്രകാശ് എഡ്വേഡ് രാജാണ്. ആര്യ ഇല്ല ജംഷാദ് ആണ്. ഇന്നലെ വരെ കളക്ടര്‍ ടി.വി അനുപമയായിരുന്നവരെ ഇന്ന് അവര്‍ വിളിക്കുന്നത് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണ്.

സ്വന്തം ജോലി കൃത്യമായി ചെയ്തു, അല്ലെങ്കില്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തി എന്നത് മാത്രമാണിവരെ ഇങ്ങനെ വിളിക്കാനുള്ള കാരണം. പ്രവൃത്തികള്‍ വിലയിരുത്തുന്നതിനു പകരം അധികാരത്തിലേറുന്നതിനു വളരെ മുന്‍പുതന്നെ പേരുകൊണ്ട് വിഭജിക്കാന്‍ ശ്രമിക്കുന്നവരെ ആട്ടിപ്പുറത്താക്കിയേ പറ്റൂ. തന്റെ ജോലിയാണു ചെയ്തത്, വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ട ബാദ്ധ്യതയില്ലെന്ന കളക്ടറുടെ നിലപാടിനൊപ്പം.’ നെല്‍സണ്‍ കുറിച്ചു.

കമൽ അല്ല അവർക്കയാൾ കമാലുദ്ദീനാണ്.വിജയ്‌ അവർക്കുമാത്രം ജോസഫ്‌ വിജയ്‌ ആണ്.പ്രകാശ് രാജ് ഇല്ല പ്രകാശ് എഡ്വേഡ് രാജാണ്ആര്യ…

Posted by Nelson Joseph on Sunday, April 7, 2019