ശ്രീധന്യയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം

single-img
7 April 2019

കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി സമൂഹത്തില്‍ നിന്നുള്ള ആദ്യ ഐഎസ് കാരിയായ ശ്രീധന്യയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനായി വയനാട്ടിലെത്തിയ അദ്ദേഹം ശ്രീധന്യയെ കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.

തുടര്‍ന്ന്, ഐഎഎസ് കരസ്ഥമാക്കിയ ശേഷം തിരുവനന്തപുരത്ത് നിന്ന് ആദ്യമായി നാട്ടിലെത്തിയ ശ്രീധന്യ , അച്ഛന്‍ സുരേഷ് അമ്മ കമല സഹോദരന്‍ ശ്രീരാഗ് എന്നിവര്‍ക്ക് ഒപ്പമാണ് ഗവര്‍ണറെ കാണാനെത്തിയത്. വയനാട് ജില്ലാ കളക്ടര്‍ എ ആര്‍ അജയകുമാറും ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്നു.