സുരേഷ് ഗോപി – ശോഭന ജോഡി വീണ്ടും ഒന്നിക്കുന്നു; സംവിധാനം സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ

single-img
6 April 2019

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിൽ ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി-ശോഭന ജോഡി ഒന്നിക്കുന്നു. ഈ സിനിമയിൽ നസ്രിയയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നാണു വിവരം. ചിത്രത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇരുവരും ഇതുവരെ മണിച്ചിത്രത്താഴ്, ഇന്നലെ,കമ്മിഷണർ,രജപുത്രൻ തുടങ്ങി കുറച്ച് സിനിമകളിലെ ഒന്നിച്ചിട്ടുള്ളു. ജയരാജിന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ‘മകൾക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2013 ൽ റിലീസ് ചെയ്ത തിരയാണ് ശോഭന അവസാനമായി മലയാളത്തിൽ ചെയ്ത സിനിമ. സുരേഷ് ഗോപി നിലവിൽ ബി ജെ പിയുടെ സ്ഥാനാർത്ഥിയായി തൃശൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന്റെ ചൂടിലുമാണ്.