റാലിക്കെത്തിയത് വിരലിലെണ്ണാവുന്ന ആളുകള്‍; നേതാക്കളോട് ദേഷ്യപ്പെട്ട് അമിത് ഷാ ഡല്‍ഹിക്കു മടങ്ങി

single-img
6 April 2019

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെലങ്കാനയിലെ റാലി റദ്ദാക്കി. കരീംനഗര്‍, പെഡ്ഡപ്പള്ളി മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച നടത്താനിരുന്ന റാലിയാണ് ജനങ്ങളുടെ പ്രതികരണം മോശമായതിനെ തുടര്‍ന്ന് ഒഴിവാക്കിയത്. റാലി റദ്ദാക്കിയ ഷാ ആന്ധ്രയില്‍ നിന്നുതന്നെ ഡല്‍ഹിക്കു മടങ്ങി.

ഇരു മണ്ഡലങ്ങളിലും കോളേജ് ഗ്രൗണ്ടുകളിലായിരുന്നു സമ്മേളനവും റാലിയും. ഇരു സ്ഥലങ്ങളിലും കുറഞ്ഞ ആളുകളെയേ പ്രാദേശിക നേതാക്കള്‍ക്ക് സംഘടിപ്പിക്കാനായുള്ളൂ. റാലിക്ക് ആളു കുറഞ്ഞതില്‍ സംസ്ഥാന നേതാക്കളോട് അമിത് ഷാ ക്ഷുഭിതനായതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, പ്രധാനമന്ത്രിയെ കാണാനായി ഷാ തിരക്കിട്ടു മടങ്ങുകയായിരുന്നുവെന്നാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറി മുരളീധരറാവു പറയുന്നത്. ഈയിടെ ആന്ധ്രയിലെ ശ്രീകാകുളത്തും സമാന അനുഭവം ഷാക്ക് ഉണ്ടായി.